സാമൂഹ്യ-ക്ഷേമ പെൻഷൻ: അടുത്ത മാസം 2 ഗഡു ലഭിക്കും

 


കണ്ണൂർ: സംസ്ഥാനത്ത് അടുത്ത മാസം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ രണ്ട് ഗഡു ലഭിക്കും.


മെയ് മാസത്തെ പെന്‍ഷനൊപ്പം സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡു കൂടി നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചു.


അടുത്ത മാസം പകുതിക്ക് ശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,800 കോടി രൂപയോളം വേണ്ടി വരും. ഒരോ ഗുണഭോക്താവിനും 3,200 രൂപ വീതം ലഭിക്കും.


സംസ്ഥാനം നേരിട്ട ധനഞെരുക്കത്തെ തുടർന്നുണ്ടായ കുടിശികയായ ക്ഷേമ പെന്‍ഷനിലെ ഒരു ഗഡു കൂടിയാണ് വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. അഞ്ച് ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്.


അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ട് ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്തു.


ബാക്കി മൂന്ന് ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാണ് നിശ്ചയിച്ചിട്ട് ഉള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്. 


62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.