ഗൂഡല്ലൂരിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു
ധർമടം: ഗൂഡല്ലൂരിൽ നടന്ന വാഹനാപകടത്തിൽ ധർമടം സ്വദേശിയായ യുവാവ് മരിച്ചു. മീത്തലെപീടിക യുഎസ്കെ റോഡ് മാധുരി വിഹാറിൽ ആദിത്യൻ മഹേഷ് (22) ആണ് മരിച്ചത്. ആദിത്യൻ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. അച്ഛൻ: സി.വി.മഹേഷ്. അമ്മ: പി.വി.കവിത. സഹോദരി: മീര മഹേഷ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സഹൽ സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Comments
Post a Comment