കണ്ണൂരിൽ മയക്കുമരുന്ന് പ്രതിയുടെ മരണപ്പാച്ചിൽ ഒടുവിൽ എക്സൈസിന്റെ പിടിയിൽ
കണ്ണൂർ: കാറിൽ കടത്തിയ 6.137 ഗ്രാം എംഡിഎംഎയും 11 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി.
തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ് റാഷിദ് (30) ആണ് പിടിയിലായത്.
പ്രതി കണ്ണൂർ ടൗണിൽ മയക്കുമരുന്ന് വില്പനക്ക് വരുന്നതായി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തെ തുടർന്ന് ടൗണിൽ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് പാർട്ടിയെ മറികടന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ സാഹസികമായി പിടികൂടുകയായിരുന്നു.
പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി വാഹനങ്ങളെ ഇടിച്ച് കേടുവരുത്തി മരണപ്പാച്ചിൽ നടത്തിയ പ്രതിയെ കണ്ണൂർ തളാപ്പിൽ വച്ചാണ് പിടികൂടിയത്.

Comments
Post a Comment