വളപട്ടണം : എസ്ഡിപിഐ ബൂത്ത് ലെവല്‍ മാനേജ്‌മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു
വളപട്ടണം: അധികാര രാഷ്ട്രീയത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായാൽ മാത്രമേ യഥാർത്ഥ ജനാധിപത്യം രാജ്യത്ത് പുലരുകയുള്ളൂ.എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആർ സിയാദ്. എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ബൂത്ത് ലെവല്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാൻ,എഴുതാന്‍, അഭിപ്രായം പറയാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭയമാണ് ഇന്ന് ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നം. ആ ഭയത്തിന്റെ കെട്ട് പൊട്ടിച്ചെറിയാന്‍ നമുക്ക് കഴിയണം. ഈ മുദ്രാവാക്യമാണ് എസ്ഡിപിഐ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷംഷീർ ധർമ്മടം. മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്, മണ്ഡലം ലോക്കല്‍ ബോഡി ഇൻ ചാർജ് മഷുദ് കണ്ണാടിപ്പറമ്പ് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തും കടവ്. മണ്ഡലം ഓർഗനൈസ് സെക്രട്ടറി ശിഹാബ് നാറാത്ത്.മണ്ഡലം ട്രഷറർ ഇസ്മായിൽ പൂതപ്പാറ. ജോയിൻ സെക്രട്ടറി അൻവർ മങ്കടവ്. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാഫി സി. റാഷിദ് പുതിയതെരു. അബ്ദുല്ല മന്ന,നൗഫൽ കപ്പക്കടവ് സംബന്ധിച്ചു.

Comments
Post a Comment