കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം.
കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം.
കരുവഞ്ചേരിയിലെ വീടിന് അടുത്ത് പറമ്പിൽ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്.
മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ച് നിന്നതിനാൽ ഈ കുട്ടി രക്ഷപ്പെട്ടു.
മരിച്ച നിവാൻ വെള്ളത്തിലേക്ക് വീണ് പോവുകയായിരുന്നു. കൽപ്പടവുകളിൽ പിടിച്ച് നിൽക്കാനായിരുന്നില്ല.
ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിരക്ഷ സേന സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാർ കുട്ടികളെ പുറത്ത് എടുത്തിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

Comments
Post a Comment