സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നാറാത്ത് പഞ്ചായത്ത് തല പ്രഖ്യാപനവും സമിതി രൂപീകരണവും
നാറാത്ത് : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയർത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി രൂപപ്പെടുത്തിയ പദ്ധതിയായ
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി യുടെ നാറാത്ത് പഞ്ചായത്ത് തല പ്രഖ്യാപനവും സമിതി രൂപീകരണവും 2025 ഏപ്രിൽ 19 ന് ദേശസേവ യു പി സ്കൂളിൽ വെച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടി നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് രമേശൻ കെ ഉദ്ഘാടനം ചെയ്തു. ബി പി സി പ്രകാശൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.ജില്ല പഞ്ചായത്ത് മെമ്പർ താഹിറ,വൈസ് പ്രസിഡൻ്റ് ശ്യാമള , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ജി എച്ച് എസ് എസ് കണ്ണാടിപ്പറമ്പ് പ്രിൻസിപ്പാൾ ഒ സി പ്രസന്ന ടീച്ചർ , എച്ച് എം ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു. പി ഇ സി കൺവീനർ അജിത ടീച്ചർ സ്വാഗതവും സി ആർ സി കോർഡിനേറ്റർ രംന രാഘവൻ നന്ദിയും പറഞ്ഞു.

Comments
Post a Comment