കണ്ണൂരിൽ സ്കൂട്ടർ മോഷ്ടാവ് പിടിയിൽ.



കണ്ണൂർ: പുതിയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. പിണറായി നെട്ടൂർ വടക്കുമ്പാട് സ്വദേശി ആലിൻ്റവിട ഹൗസിൽ പി. ഷംസീറിനെ (34)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശത്തെ തുടർന്ന് എസ് ഐ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. 


ഇന്നലെ രാത്രിയോടെ വടക്കുമ്പാട് വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. കഴിഞ്ഞ 12 ന്

അഴീക്കൽ ബോട്ടുപാലം സ്വദേശി ടി നിജിലിൻ്റെ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ എവി 9063 നമ്പർ ടി വി എസ് ടോർക്ക് സ്കൂട്ടർ ആണ് മോഷണം പോയത്. 


താവക്കര പുതിയ ബസ് സ്റ്റാൻ്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായിരുന്നു. നിജിലിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.