ശ്രീ. കെ. പി മുസ്തഫയുടെ നാലാം ചരമവാർഷികദിനം കെ.പി മുസ്തഫ മെമ്മോറിയൽ ദേശീയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയും നടത്തി
നാറാത്തിൻ്റെ മതേതരമുഖമായിരുന്ന, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ശ്രീ. കെ. പി മുസ്തഫയുടെ നാലാം ചരമവാർഷികദിനം കെ.പി മുസ്തഫ മെമ്മോറിയൽ ദേശീയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയും നടത്തി. ഒപ്പം ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങിൽ വേദി പ്രസിഡൻ്റ് ഏ.വി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ഒ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ: കെ ഗോപാലകൃഷ്ണൻ, കീരി പവിത്രൻ , എ . സുമിത്രൻ, എ. കെ മധു, സുരേഷ് ചെക്കിയിൽ , സജേഷ് കെ.വി, ആർ.പി ആദം കുട്ടി , അശറഫ് കെ.ടി എന്നിവർ സംസാരിച്ചു.

Comments
Post a Comment