നാറാത്ത് : District and State Level abacus ചാമ്പ്യന്മാർക്കും ചാമ്പ്യനെ പഠിപ്പിച്ച ടീച്ചർക്കും സ്കൂട്ടി സമ്മാനമായി നല്കി
2024 ഡിസംബർ 29 ന് തൃശൂരിൽ വെച്ച് നടന്ന State Level Abacus Exam ൽ 1 minute 18 seconds സമയം കൊണ്ട് 100 ചോദ്യങ്ങൾക്ക് ശരിയുത്തരമെഴുതിയ അത്ഭുത ബാലിക ദേവാനന്ദ പ്രസാദിനും കുട്ടിയെ പഠിപ്പിച്ച ടീച്ചർ റുക്‌സാന സി പി ക്കും നാറാത്ത് പഞ്ചായത്ത് ( കണ്ണൂർ ജില്ല) B.SMART ABACUS ന്റെ സമ്മാനമായ സ്കൂട്ടി സിനിമാ താരം ചന്തു സലിം കുമാർ കൈമാറി.അതോടൊപ്പം ജില്ലാതല വിജയികൾക്കുള്ള ലാപ് ടോപ് /ടാബ് /മൊബൈൽ ഫോൺ എന്നിവയും അന്നേ ദിവസം കൈമാറി
തൃശൂർ തിരുവാമ്പാടി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ചലചിത്ര താരങ്ങളും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു....





Comments
Post a Comment