കണ്ണൂർ സ്വദേശിയായ തോട്ടം ഉടമ കുടകിൽ കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് കൊയിലി കുടുംബാംഗം
കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊയിലി കുടുംബാംഗം പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) ആണ് സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് കുടകിലെ ശ്രീമംഗല ഷെട്ടിഗിരിയിൽ 32ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അവിവാഹിതനാണ്.

Comments
Post a Comment