മയ്യിൽ : റെയ്ഞ്ച് ജനറൽബോഡി നടന്നു
മയ്യിൽ. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് ജനറൽ ബോഡി പള്ളിപ്പറമ്പ് കൗകബുൽ ഹുദാ സുന്നി മദ്റസയിൽ നടന്നു. നസീർ സഅദിയുടെ അധ്യക്ഷതയിൽ പി ടി അശ് റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് അശ്റഫ് ഹിശാമി കാരക്കുന്ന് വിഷയാവതരണം നടത്തി. ഫയാസുൽ ഫർസൂഖ് അമാനി ജനറൽ റിപ്പോർട്ടും അബൂബക്കർ ഹിശാമി പാലത്തുങ്കര ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. നൗഫൽ നഈമി പ്രബന്ധം അവതരിപ്പിച്ചു.അഹ്മദ് കുട്ടി സഅദി, ഉമർ സഖാഫി ഉറുമ്പിയിൽ, ലാഹിർ അമാനി വിവിധ സബ് കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സഫ് വാൻ സഖാഫി ആലാപനം നടത്തി.2025 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നസീർ സഅദി കയ്യങ്കോട് (പ്രസിഡന്റ് ), ഉമർ സഖാഫി ഉറുമ്പിയിൽ (ജനറൽ സെക്രട്ടറി), അഹ്മദ് കുട്ടി സഅദി( ട്രഷറർ ), വൈസ് പ്രസിഡന്റുമാരായി സയ്യിദ് ഫായിസ് മുഈനി ( ട്രെയിനിങ്& മിഷനറി ), മുഹമ്മദ് അഹ്സനി (മാഗസിൻ), സുഹൈൽ അഹ്സനി (എക്സാം, ഐടി, വെൽഫെയർ ) സെക്രട്ടറിമാരായി മിദ് ലാജ് സഖാഫി (ട്രെയിനിങ്, മിഷനറി), ഹനീഫ് ഹിഷാമി (മാഗസിൻ ), ലാഹിർ അമാനി (എക്സാം, ഐടി,വെൽഫെയർ ). റിട്ടേണിംഗ് ഓഫീസർ അബൂബക്കർ സിദ്ദീഖ് ലത്തീഫി നേതൃത്വം വഹിച്ചു. സയ്യിദ് ഫായിസ് മുഈനി,ശംസുദ്ദീൻ പാറാൽ, അശ്റഫ് ചേലേരി പ്രസംഗിച്ചു.ഫയാസുൽ ഫർസൂഖ് അമാനി സ്വാഗതവും ഉമർ സഖാഫി നന്ദിയും പറഞ്ഞു.


Comments
Post a Comment