ബഡ്ഡിംഗ് റൈറ്റേഴ്സ് - എഴുത്തു കൂട്ടം വായന കൂട്ടം അവധിക്കാല കൂട്ടായ്മ സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരളം, കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിലുമായി ചേർന്ന് അവധിക്കാലത്ത് കുട്ടികളുടെ സ്വതന്ത്ര വായന എഴുത്ത് പരിപോഷിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുക്കൂട്ടം വായനാക്കൂട്ടം പദ്ധതി
വിവിധ ഗ്രന്ഥശാലകളിൽ നടക്കുകയാണ്.
പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ പഴഞ്ചിറ യുവതരംഗ് വായനശാല & ഗ്രന്ഥാലയത്തിൽ നടന്ന കൂട്ടായ്മ വാർഡ് മെമ്പർ കെ സവിത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് പി മോഹനൻ അധ്യക്ഷതവഹിച്ചു . ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർ
രാരീഷ് ചന്ദ്രൻ ശില്പശാലക്ക് നേതൃത്വം നൽകി. കുട്ടികളുടെ വായനാനുഭവം പങ്കുവെക്കൽ, പുസ്തകപരിചയം, കവിതാലാപനം, യാത്രാവിവരണം, നാടൻപാട്ട് തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. ഗ്രന്ഥാലയം പ്രവർത്തകരായ ധർമ്മരാജൻ , സ്മിത എന്നിവർ സംസാരിച്ചു. വായനശാല പരിസരത്തുള്ള വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ ആദ്യദിന കൂട്ടായ്മയിൽ പങ്കെടുത്തു.


Comments
Post a Comment