കണ്ണൂർ : അമ്പമ്പോ എന്തൊരു പോക്ക്! ഒറ്റദിവസം സ്വര്‍ണവിലയില്‍ 2,200ന്റെ കുതിപ്പ്.
കണ്ണൂർ: ആഗോള വിപണിക്കൊപ്പം കരുത്തുകാട്ടിയതോടെ സ്വർണവില ഒരൊറ്റ ദിവസം ഉയർന്നത് പവന് 2,200 രൂപ. ഇന്നലെ ഒരു പവന് 72,120 രൂപയായിരുന്നു വില. ഇന്ന് 74,320 രൂപയിലേക്കാണ് കുതിച്ചു കയറിയത്. ഒരു ഗ്രാം സ്വർണത്തിന് 24 മണിക്കൂറിനിടെ 275 രൂപയാണ് ഉയർന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് പൊന്നിൻ്റെ വില ഗ്രാമിന് 7,650 രൂപയായി. വെള്ളിവില 109 രൂപയിൽ തന്നെയാണ്.
അന്താരാഷ്ട്ര സ്വർണവില 3,485 ഡോളറാണ്. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവർധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിൻ്റെ വിലവർധനമാണ് അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായത്. 3,500 ഡോളർ മറികടന്ന് മുന്നോട്ടു കുതിക്കുമെന്ന സൂചനകളാണ് സ്വർണ വിപണി നൽകുന്നത്.

Comments
Post a Comment