കണ്ണൂർ : ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവാവിന്റെ ഒരു കാല്‍ പൂര്‍ണമായി അറ്റുപോയി

 





കണ്ണൂർ : ട്രെയിനില്‍ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് സംഭവം.

ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മൻസിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


മുഹമ്മദലിയുടെ കാലുകള്‍ക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാല്‍ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. 


പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയില്‍വേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസില്‍ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതായതിനാല്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.