കുവൈറ്റ് തീപിടുത്തം; പരിക്കേറ്റ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരു ലക്ഷം വീതം
കഴിഞ്ഞ വർഷം കുവൈറ്റിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ 30 മലയാളികളില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.
30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. തെക്കൻ കുവൈത്തില്‍ അഹമ്മദി ഗവർണറേറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളി തിങ്ങി പാർക്കുന്ന മേഖലയിലാണ് കഴിഞ്ഞ വർഷം ജൂണ്‍ 12ന് പുലർച്ചെ തീ പിടിത്തമുണ്ടായത്.
തൊഴിലാളികളെ പാർപ്പിച്ചിരുന്ന 6 നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തില്‍ മലയാളികള്‍ അടക്കം 49 പേർ മരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.
തീപിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍, കെട്ടിട ഉടമ, കമ്ബനിയിലെ ഉദ്യോഗസ്ഥന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നത്. അപകടത്തെ തുടർന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്, മുബാറക് അല്‍ അകബീർ, അഹ്മദി മേഖലാ ഗവർണർമാരും ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈകയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലും സന്ദർശിച്ചു.

Comments
Post a Comment