കണ്ണൂർ : മാലിന്യം വലിച്ചെറിയൽ : 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനു 3 കേസുകളിലായി 20000 രൂപ പിഴ ചുമത്തി. അമ്മനപ്പാറയിലെ ചെങ്കൽ പണയിൽ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതിനു പ്രീത, പ്രേമരാജൻ എന്നീ വ്യക്തികൾക്ക് 5000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തി. പാച്ചേനി തിരുവട്ടൂർ റോഡിൽ പൊതു റോഡിനോട് ചേർന്ന് കാട് കേറി കിടക്കുന്ന കരിങ്കൽ ക്വാറിയിൽ മാലിന്യങ്ങൾ തള്ളിയതിനു ഐ. എഫ്. എം ഇന്ത്യ എന്ന സ്ഥാപനത്തിന് സ്‌ക്വാഡ് 10000 രൂപ പിഴയിട്ടു. സ്ഥാപനത്തിൽ നിന്നുള്ള നിലം തുടക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡീറ്റെർജന്റ് സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുമടക്കമുള്ള മാലിന്യങ്ങളാണ് സംഭവ സ്ഥലത്ത് തള്ളിയത്.മാലിന്യങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് എടുത്തു മാറ്റാൻ 3 കക്ഷികൾക്കും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പരിയാരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജലി എം. വി തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment