മുണ്ടേരി :6ാം തദ് രീബ് സമാപന സംഗമവും ഉപഹാര സമർപ്പണവും നടന്നു

 



6ാം തദ് രീബ് സമാപന സംഗമവും ഉപഹാര സമർപ്പണവും നടന്നു

 

പുറവൂർ : SKJM മുണ്ടേരി റെയ്ഞ്ച് 2025 ജനുവരി 30 വ്യാഴം രാവിലെ 7മണിക്ക് പുറവൂർ ഹിദായത്തു ഇസ്‌ലാം മദ് റസ യിൽ വെച്ച് 6ാം തദ് രീബ് സംഗമവും ഉപാഹാര വിതരണവും സംഘടിപ്പിച്ചു. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷനായ യോഗം മഹല്ല് പ്രസിഡന്റ് KT സാബിത്ത് കമാൽ ഹാജി പുറവൂർ ഉദ്ഘാടനം നിർവഹിച്ചു. 

മഹല്ല് ജനറൽ സെക്രട്ടറി സി എച്ച് നസീർ ഹാജി പുറവൂർ, ട്രഷറർ സൈനുദ്ധീൻ C K എന്നിവർ പ്രസിദ്ധീകരണ കാമ്പയിൻ വിജയികൾക്കുള്ള ഉപഹാരം വിതരണം ചെയ്‌തു.

മുദരിബ് ഹാഷിം ഫൈസി ഇർഫാനി ജനറൽ ടോക്കും മഹല്ല് ഖത്തീബ് നിസാമുദ്ദീൻ ഹുദവി പ്രാർത്ഥനയും നിർവഹിച്ചു. അഹമ്മദ് കബീർ ബാഖവി 2ാം തരം അഖ്ലാഖ് മോഡൽ ക്ലാസും മഹമൂദ് മൗലവി , അമീർ സഅദി എന്നിവർ ക്ലാസ് നിരൂപണഓൾവുo നടത്തി.

SKJMCC നടപ്പിലാക്കിയ മുനാഖശ യിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള ഉപഹാരം റെയ്ഞ്ച് ട്രഷറർ മുഹമ്മദ്‌ കുട്ടി ഹാജി, SKMMA വൈസ് പ്രസിഡന്റ് മേമി ഹാജി, ജില്ലാ നിരീക്ഷകൻ മൊയ്തു മൗലവി മാക്കിയാട്, മഹല്ല് വൈസ് പ്രസിഡണ്ട് എം വി ഉമ്മർ എന്നിവർ വിതരണം ചെയ്തു. 



തുടർന്ന് നടന്ന മുനാഖശയിൽ റാഫി അസ് അദിപുറവൂർ , ഖിളർ ദാരിമി വേശാല ,ഷുഹൈബ് ബാഖവി കോളിന്മൂല, മുഹമ്മദ്‌ സൈദ് വാഫി കാനച്ചേരി, മാനേജ് മെന്റ് പ്രതിനിധി ഷബീർ കച്ചേരിപ്പറമ്പ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

  റൈഞ്ചിൽ പങ്കെടുത്ത ഉസ്‌താദ്‌മാർക്ക് മഹല്ല് കമ്മറ്റി ഏർപ്പെടുത്തിയ ഉപഹാര വിതരണം സദർ മുഅല്ലിം നവാസ് ദാരിമി മുദരിബിന് നൽകി നിർവഹിച്ചു 

സിവി ഇൻഷാദ് മൗലവി പള്ളേരി സ്വാഗതവും റിയാസ് അസ് അദി നന്ദി യും പറഞ്ഞു.


SKJM മുണ്ടേരി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.