ഹിറ്റ് മേക്കര്‍'; സംവിധായകന്‍ ഷാഫി അന്തരിച്ചു

 




കൊച്ചി: സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.


ഹാസ്യത്തിന് നവീനഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. ജയറാം നായകനായ വണ്‍മാന്‍ ഷോ ആയിരുന്നു ആദ്യചിത്രം. റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി മൂത്ത സഹോദരനാണ്. സംവിധായകന്‍ സിദ്ധിഖ് അമ്മാവനാണ്. 1990ല്‍ രാജസേനന്റെ സഹസംവിധായകനായാണ് സിനിമരംഗത്തേക്കുള്ള പ്രവേശം. ആദ്യത്തെ കണ്‍മണിയാണ് ഷാഫി അസിസ്റ്റന്റ് ഡയറക്ടറായ ആദ്യചിത്രം.

ഒരു തമിഴ് സിനിമയുള്‍പ്പടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ടൂ കണ്‍ട്രീസ്, ചോക്ലേറ്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, വെനീസിലെ വ്യാപാരി, ഷെര്‍ലക് ടോംസ്, 101 വെഡ്ഡിങ്‌സ്, ഒരു പഴയ ബോംബ് കഥ, ആനന്ദം പരമാനന്ദം എന്നിവയാണ് ഷാഫി ഒരുക്കിയ ചിത്രങ്ങള്‍.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.