കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മസ്കറ്റ്: ഭാര്യയും മക്കളും ഒമാനിലേക്ക് വരാനിരിക്കെ ഭർത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ, തലശ്ശേരി പുന്നോൽ സ്വദേശി മുഹമ്മദ് ജബ്‌സീർ (33) ആണ് ഒമാനിലെ മസ്‌കറ്റിനടുത്ത് മൊബേലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി മൊബേലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ആയിഷാ മഹലിലെ ജലാലുദ്ധീൻ, ഖദീജാ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജബ്‌സീർ. ഭാര്യ: നഫീസത്തുൽ സീബ.

Comments
Post a Comment