നാറാത്ത് : ചിദഗ്‌നി സനാതന ധര്‍മ്മ പാഠശാല 200 വീടുകളില്‍ സൗജന്യ ഭഗവദ്ഗീത വിതരണം ചിദഗ്നി പുരസ്കാര വിതരണവും നടത്തി
കണ്ണൂര്‍: നാറാത്ത് ചിദഗ്‌നി സനാതന ധര്‍മ്മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ 200 വീടുകളില്‍ സൗജന്യമായി ഭഗവദ്ഗീത വിതരണവും ചിദഗ്‌നി പുരസ്‌കാര സമര്‍പ്പണവും ആദരായണവും നടന്നു.ആധ്യാത്മിക രംഗത്ത് നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ചിദഗ്നി സനാതന ധർമ്മ പാഠശാല ഇരുന്നൂറ് വീടുകളിലാണ് സൗജന്യമായി ശ്രീമദ് ഭഗവത്ഗീത വിതരണം ചെയ്തത്.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാറാത്ത് ഭാരതി ഹാളിൽ നടന്നു. ചിദഗ്‌നി ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍ ഗീതാമൃതം പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അഴീക്കോട് ശാന്തി മഠം മഹാധിപതി സ്വാമി ആത്മ ചൈതന്യ പുരസ്കാര സമർപ്പണവും ഭഗവദ്ഗീതാ വിതരണവും നടത്തി.സേവാഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവന്‍, പാപ്പിനിശ്ശേരി സബ്ബ് ജില്ലാ എഇഒ കെ. ജയദേവന്‍, ആര്‍ഷ സംസ്‌കാര ഭാരതി ജില്ലാ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര്‍, ജില്ലാ സെക്രട്ടറി ദൈവജ്ഞതിലകം മുരളീധര വാര്യര്‍ കല്ല്യാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
എടയാര്‍ കെ.ഇ. ശങ്കരന്‍ നമ്പൂതിരി(സംഗീത രത്‌ന പുരസ്‌ക്കാരം), പ്രമോദ് കുമാര്‍ കെ അതിരകം(സാഹിത്യ രത്‌ന പുരസ്‌ക്കാരം), ഗണേഷ് മോഹന്‍( മാധ്യമ രത്‌ന പുരസ്‌ക്കാരം) എന്നിവർക്ക് ചിദഗ്നി പുരസ്കാരം നൽകി ആദരിച്ചു. കെ. പുഷ്പജന്‍ എമ്പ്രോന്‍ (തന്ത്രി), പ്രീജിത്ത് പാലങ്ങാട്ട്(മാധ്യമ രംഗം), വിസ്മയ രാജേന്ദ്രന്‍ (സിഎ ഉന്നത വിജയം), വി. രുദ്രാക്ഷ്( ഗീതാ പ്രഭാഷണം)സാത്വിക് സജേഷ് (ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്) എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കുറ്റ്യാട്ടൂര്‍ ശ്രീ ശങ്കര വിദ്യാലയം വിദ്യാര്‍ത്ഥികളുടെ ഭഗവത് ഗീത ആലാപനവും നടന്നു.
Comments
Post a Comment