പാപ്പിനിശ്ശേരി : MM ഹോസ്പിറ്റലിന് മുന്നിൽ ഓട്ടോറിക്ഷയിൽ യുവതിക്ക് സുഖപ്രസവം
പാപ്പിനിശ്ശേരി : പൂർണ ഗർഭിണിയായ ഇതര സംസ്ഥാന യുവതി രാവിലെ 10 മണിക്കാണ് പാപ്പിനിശ്ശേരിയിലെ MM ഹോസ്പിറ്റലിൽ രക്തം വാർന്ന നിലയിൽ ഓട്ടോറിക്ഷയിൽ കേഷ്വാലിറ്റിക്ക് മുന്നിൽ എത്തുന്നത്.Dr.റോസ്മിൻ പോളിന്റെ പരിശോധനയിൽ കുഞ്ഞ് പൂർണമായും പുറത്ത് വന്ന നിലയിൽ ആണെന്ന് മനസ്സിലാക്കുകയും പ്രഥമ ശുശ്രൂഷ നൽകിയ നൽകിയ ശേഷം പൊക്കിൾകൊടി ബന്ധം വേർപെടുത്തുകയും ചെയ്തു.ഉടൻ തന്നെ കുട്ടിയേയും അമ്മയെയും ലേബർ റൂമിൽ പ്രവേശിപ്പിക്കുകയും Dr. മലേഖ ബീഗം(ഗൈനകോളജി), Dr. ജാഫർ(ശിശു രോഗ വിദഗ്ധൻ)എന്നിവർ പരിശോധന നടത്തുകയും ചെയ്തു.കുട്ടിയും അമ്മയും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.പാപ്പിനിശ്ശേരി MM ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും അവസരോചിതമായ ഇടപെടൽ ആണ് കുട്ടിയേയും അമ്മയെയും രക്ഷിക്കാൻ സഹായിച്ചത്.

Comments
Post a Comment