വാട്സാപ്പ് വേഗം അപ്ഡേറ്റ് ചെയ്തോ; അല്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ സുരക്ഷിതമല്ല

 



പ്രൈവസിക്ക് ഏറ്റവും അധികം പ്രാമുഖ്യം നല്കുന്നവരാണ് തങ്ങളെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സുരക്ഷിതമായി സന്ദേശം അയയ്‌ക്കുന്നതിന് ഏറ്റവും നല്ല പ്ലാറ്റ്ഫോമാണ് വാട്സാപ്പ് എന്ന അവകാശവാദത്തിന് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുകയാണ്.

വാട്‌സ്‌ആപ്പിന്‍റെ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ‘വ്യൂ വണ്‍സ്’ ഫീച്ചർ ഉപയോഗിച്ച്‌ അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ പറ്റുന്നു എന്നതാണ് വാട്സാപ്പിന്റെ പുതിയ പ്രശ്നം.


വാട്സാപ്പില്‍ ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമാണോ എന്ന ചർച്ച ഉയർന്നിരിക്കുമ്ബോഴാണ് പുതുതായി വാട്സാപ്പില്‍ വ്യൂ വണ്‍സ് ഫീച്ചറില്‍ പ്രശനം വന്നിരിക്കുന്നത്. ഇപ്പോ ഇതിന് പരിഹാരവുമായ മെറ്റ രംഗത്തെത്തിയിട്ടുണ്ട്.

വ്യൂ വണ്‍സ് വഴി ഐഫോണുകള്‍ ഉപയോഗിച്ച്‌ അയച്ച ഫോട്ടോകള്‍ വീണ്ടും വീണ്ടും തുറക്കാൻ സാധിക്കുന്നത് സ്വകാര്യതാ പ്രശ്നം ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഐഒഎസ് ആപ്പ് ഉപയോക്താക്കള്‍ക്കായി മെറ്റ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി.


വാട്‌സ്‌ആപ്പിലെ വ്യൂ വണ്‍സ് ഫീച്ചറിലെ ബഗ് അപ്ഡേറ്റോടെ പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ പിഴവ് നീക്കിയിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു. എല്ലാ ഐഫോണ്‍ ഉപയോക്താക്കളും വാട്സാപ്പ് വേഗത്തില്‍ തന്നെ അപ്ഡേറ്റ് ചെയ്യാനും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യതയെയും ഡാറ്റ സുരക്ഷയെയും ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നുമാണ് ബഗ് പ്രശ്നം പരിഹരിച്ചു കൊണ്ട് വാട്സാപ്പ് തെളിയിക്കാൻ ശ്രമിക്കുന്നത്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.