അമേരിക്കയിൽ വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 65 യാത്രക്കാർ
വാഷിങ്ടൻ: അമേരിക്കയില്‍ യാത്രാ വിമാനവും സൈനിക ഹെലികോപ്ടറും തമ്മില്‍ കൂട്ടിയിടിച്ചു. ലാൻഡിങ്ങിനിടെയാണ് അപകടം. ബുധനാഴ്ച യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്.
വിമാനത്തിൽ 65 യാത്രക്കാർ ഉണ്ടായിരുന്നതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 വിമാനവും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചതായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ ഹെലിക്കോപ്റ്ററും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അമേരിക്കന്‍ സൈന്യവും സ്ഥിരീകരിച്ചു. 2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയും വ്യക്തമാക്കി.

Comments
Post a Comment