കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു.
കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു.
കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം. വിനോദ യാത്രക്കായി തിക്കോടി ബീച്ചിൽ എത്തിയ 26 അംഗ സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പേരാണ് തിരയിൽപെട്ടത് എന്നതാണ് പ്രഥമിക വിവരം. അഞ്ചാമത്തെയാൾ ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാല് പേരെയും രക്ഷിക്കാനായില്ല. മരിച്ച നാല് പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Comments
Post a Comment