പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിപബ്ലിക് ദിനം ആഘോഷിച്ചു.
നാറാത്ത്: രാജ്യത്തിന്റ 76 മത് റിപ്പബ്ലിക്ക് ദിനം പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ഗീത ഇ പി പതാക ഉയർത്തി.
വാർഡ് മെമ്പർ കെ പി അബ്ദുൽ സലാം, പി ടി എ പ്രസിഡണ്ട് അൻവർ എം, എം മമ്മു മാസ്റ്റർ, കെ പി ഇബ്രാഹിം, മുസമ്മിൽ എം എന്നിവർ സംസാരിച്ചു.
അദീബ എം, ഹർഷ സി വി, ജസീല കെ പി, ധിഷണ ടി സി, ഋത്വിക് പി പി, സുമയ്യ എം പി, ബുഷ്‌റ വി പി പി, നിഹാൽ രമേശ് എന്നിവർ സംബന്ധിച്ചു.

Comments
Post a Comment