പള്ളിക്കുന്ന് : പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം സംഘടിപ്പിച്ചു

 


പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂള്‍ നവതിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിമഹാസംഗമം കെ.വി. സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ ബാലസാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.കെ. ഷൈജു വിദ്യാലയ സമിതി സെക്രട്ടറി കെ. പ്രജിത്തിന് നല്‍കി പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കെട്ടിട നിര്‍മ്മാണ നിധിയിലേക്കുള്ള സമര്‍പ്പണോദ്ഘാടനം സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് അഡൈ്വസറി ബോര്‍ഡംഗം കെ. ഗിരീന്ദ്രനാഥ് എസ്എസ്ജി ചെയര്‍മാന്‍ പി.ടി. സഗുണന് ചെക്ക് കൈമാറി നിര്‍വ്വഹിച്ചു. 80 വയസ്സ് തികഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികളായ സി.എച്ച്. പ്രഭാകരന്‍, പി.ഐ. ശങ്കരനാരായണന്‍ എന്നിവരെ എം.എല്‍.എ ഐ ആദരിച്ചു. സ്‌കൂള്‍ എച്ച്.എം. യു.കെ. ദിവാകരന്‍, റിട്ട: അധ്യാപകരായ വല്ലിദേവി, പി. ഭാരതി, പി.എം. ത്രേസ്യാമ, ജി.വി. ഓമന, എം. രമാഭായി, പിടിഎ പ്രസിഡണ്ട് പി.കെ. പ്രവീണ, മദര്‍ പിടിഎ പ്രസിഡണ്ട് പി.പി. നുസൈബ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.വി. സിന്ധു ടീച്ചര്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി. സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.


പടം

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂള്‍ നവതിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിമഹാസംഗമം കെ.വി. സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.