വയനാട് : കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു.
മാനന്തവാടി വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു.
പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനം വകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ.
മാനന്തവാടി ടൗണിന അടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വന്യജീവി ആക്രമണം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികള്‍ വനം വകുപ്പിന് എതിരേ പ്രതിഷേധിക്കുകയാണ്.

Comments
Post a Comment