മയ്യിൽ :ഇരുവാപ്പുഴ നമ്പ്രത്ത് കയ്യേറിയ പുഴയോരം അധികൃതർ അളന്നു തിട്ടപ്പെടുത്തി

 



മയ്യിൽ ഇരുവാപ്പുഴനമ്പ്രം പ്രദേശത്ത് ആയുർവേദ റിസോർട്ടിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുഴയോരം കയ്യേറി ആണെന്ന ഡി വൈ എഫ്‌ ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയെ തുടർന്ന് അധികൃതരെത്തി സ്‌ഥലം അളന്ന് തിട്ടപ്പെടുത്തി.


വളപട്ടണം പുഴയുടെ ഭാഗമായ ഈ പ്രദേശത്ത് വ്യാപകമായി പുറമ്പോക്ക് ഭൂമി കയ്യേറിയുള്ള നിർമാണത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ്‌ ഐ നേരത്തെ തന്നെ പരാതി നൽകുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


തളിപ്പറമ്പ് താലൂക്ക് സർവേ വിഭാഗം താഹസിൽദാർ ശശിധരൻ, കയരളം വില്ലേജ് ഓഫിസർ വി അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ഥലം അളന്ന് തിട്ടപ്പെടുത്തിയത്.


ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ റനിൽ നമ്പ്രം, മിഥുൻ കണ്ടക്കൈ, മയ്യിൽ മേഖല കമ്മിറ്റി ഭാരവാഹികളായ ശ്രീജേഷ്, രജീഷ് തുടങ്ങിയവരും സ്ഥലത്തെത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??