റോഡ് ഉയർത്തി താർ ചെയ്യുന്നത് കാരണം പരിസരവാസികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും, റോഡ് ഉയർത്താതെ പൂർവസ്ഥിതിയിൽ താർ ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ട് തദ്ദേശവാസികൾ പഞ്ചായത്ത് സിക്രട്ടറിയുമായി ചർച്ച നടത്തി.

 



കമ്പിൽ -ചെറുക്കുന്ന് ലിങ്ക് റോഡ് ഉയർത്തി താർ ചെയ്യുന്നത് കാരണം പരിസരവാസികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും, റോഡ് ഉയർത്താതെ പൂർവസ്ഥിതിയിൽ താർ ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ട് തദ്ദേശവാസികൾ പഞ്ചായത്ത് സിക്രട്ടറിയുമായി ചർച്ച നടത്തി. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മെമ്പർമാരുടെ സബ് കമ്മിറ്റി സ്ഥലം സന്ദർശിച്ച് വീട്ടുകാരുമായി സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ, മെമ്പർമാരായ പി.വി വത്സൻ മാസ്റ്റർ, കെ.പി നാരായണൻ എന്നിവർ സംഘത്തിലുണ്ടായി. എം. അഹമ്മദ് മാസ്റ്റർ, സി പി മൊയ്തു, മുഹമ്മദ് കുഞ്ഞി ഹാജി, എം.വി സജീവൻ, പിസി വിജയൻ , സി.പ്രകാശൻ, എം.പി രാമകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.