കണ്ണൂർ : മോർച്ചറിയിൽ നിന്ന് പവിത്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കണ്ണൂർ AKG സഹകരണ ആശുപത്രി

 



കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു.


പാച്ചപ്പൊയ്ക‌ സ്വദേശി പവിത്രനെയാണ് കണ്ണൂർ എ കെ ജി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്.മംഗലാപുരം ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്.


മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു മരിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമിച്ചത്. പവിത്രൻ മരിച്ചെന്ന് പത്രവാർത്ത നൽകുകയും സംസ്‌കാരചടങ്ങുകൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. ജനുവരി 13 ന് രാത്രി പതിനൊന്നരയോടെയാണ് ബന്ധുക്കൾ പവിത്രനുമായി എ കെ ജി ആശുപത്രിയിൽ എത്തിയത്. മോർച്ചറിയുടെ വാതിൽ തുറക്കാൻ തുടങ്ങുകയായിരുന്ന അറ്റന്‌ഡർ ജയൻ പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് എ കെ ജി ആശുപത്രി ഐ സി യു വിൽ ചികിത്സയിലായിരുന്നുപവിത്രൻ, ആരോഗ്യ സ്ഥിതി ഭേദപ്പെട്ടതിനെ തുടർന്നാണ് ഡിസ്‌ചാർജ് ചെയ്‌തതെന്ന് ചികിൽസിച്ച ഡോക്‌ടർ പൂർണിമ റാവു പറഞ്ഞു.


മംഗലാപുരത്തെ ആശുപത്രിയിൽ വെൻറിലേറ്ററിൽ ആയിരുന്ന പവിത്രൻ 5 ദിവസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് മംഗലാപുരത്തെ ഡോക്‌ടർമാർ കുടുംബത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഒക്സിജൻ സൗകര്യം മാത്രമുള്ള ആംബുലൻസിൽ കുടുംബം കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. വഴിയിൽ വെച്ചാണ് മരിച്ചെന്ന് കരുതി എ കെ ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനിച്ചത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.