ശുചിത്വ പ്രഖ്യാപനം നടത്തി.
മാലിന്യ മുക്ത നവ കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. തരിയേരി മൊട്ടയിൽ നടന്ന പ്രഖ്യാപന ചടങ്ങിൻ്റെ ഉദ്ഘാനവും ശുചിത്വ പ്രഖ്യാപനവും *ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസവും ആരോഗ്യവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മുനീർ നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ.എം. ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.* വാർഡ് വികസന സമിതി കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി. ജുവൈരിയ പ്രസംഗിച്ചു.
*ശുചിത്വ പ്രഖ്യാപനത്തിന് മുന്നോടിയായി തരിയേരി വായനശാല മുതൽ തരിയേരി മൊട്ട വരെയുള്ള സ്ഥലങ്ങൾ ശുചീകരിച്ചു.* കെ.പി. ശിവദാസൻ, എം.കെ.ഹഫീൽ, വി.വി. രത്നരാജ്, കെ.പി. മനോജ്, കെ.വിനോദ് കുമാർ, എം. ഫായിസ്, പി. സത്താർ, കെ. ബാലകൃഷ്ണൻ, കെ. നാരായണൻ, ഇ.കെ. പ്രീന തുടങ്ങിയവർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, രാഷ്ട്രീയ, സാമൂഹ്യ, വായന ശാല പ്രവർത്തകർ, കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment