കണ്ണൂർ: ചൊവ്വ മുണ്ടയാടൻ കോറോത്ത് വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കുടുംബ സംഗമം നടന്നു
കണ്ണൂർ: ചൊവ്വ മുണ്ടയാടൻ കോറോത്ത് വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കുടുംബ സംഗമം നടന്നു. തറവാട്ട് കാരണവർ എം.കെ. കരുണാകരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് എം. കെ. ആനന്ദ കൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
എം.കെ. അനൂപ് കുമാർ, പി. ദിനേശ് കുമാർ, എം.കെ. കാഞ്ചന കുമാരി എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. എം.കെ. മഹേന്ദ്രകുമാർ സ്വാഗതവും എം.കെ. പ്രേമൻ നന്ദിയും പറഞ്ഞു. കളിയാട്ടത്തോടനുബന്ധിച്ച് ഗുളികൻ, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടി. പ്രസാദ സദ്യയും ഉണ്ടായിരുന്നു.


Comments
Post a Comment