കാപ്പാ കേസിലെ പ്രതി രണ്ടാമതും എം.ഡി.എം.എയുമായി പിടിയില്‍.

 



മുഴക്കുന്ന്: 


കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐ.പി.എസിന്റെ നിര്‍ദേശനുസരണം ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുഴക്കുന്ന് പോലിസും



കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്ന് പുലര്‍ച്ചെ 04:55 ന് തില്ലങ്കേരി ചാളപറമ്പില്‍ നടത്തിയ വാഹന പരിശോധനയിലാണ് തില്ലങ്കേരി ചാളപ്പറമ്പ് സ്വദേശി കിഴക്കോട്ടില്‍ ഹൗസില്‍ ജിനേഷ് (30)നെ 2.7 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.


കെ.എല്‍. 58 വൈ 6412 നമ്പര്‍ മോട്ടോര്‍ സൈക്കിളും പോലിസ് പിടിച്ചെടുത്തു.



മട്ടന്നൂര്‍, ഉളിയില്‍ ഭാഗങ്ങളില്‍ വ്യാപകമായി എം.ഡി.എം.എ വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.



കാപ്പ കേസിലെ പ്രതിയായ ജിനേഷ് ഇരിട്ടി പോലിസ് സ്റ്റേഷനിലെ 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതിയാണ്.


ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും വില്‍പ്പന വില്‍പ്പന തുടരുകയായിരുന്നു.


മുഴക്കുന്നു എസ്.ഐ വിപിന്‍ എന്‍.ഷാജി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ഷിജു ജോണി, അജേഷ്, സിവില്‍ പോലിസ് ഓഫീസര്‍ അന്‍വര്‍, ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ് )അംഗങ്ങള്‍ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.