തളിപ്പറമ്പ് : മാലിന്യം പൊതുസ്ഥലത്ത് തള്ളിയ ഡോക്ടർമാർക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 




ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ഭാരതിയ വിദ്യ ഭവൻ - പട്ടപ്പാറ റോഡ് സൈഡിൽ ഉപയോഗശൂന്യമായ മരുന്നുകൾ, തുണികൾ,പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മറ്റു മാലിന്യങ്ങൾ തള്ളിയതിനു ഷേർവിൻ ഷാജി വർഗീസ്, മജുലിയൻ ജോസഫ് എന്നീ രണ്ട് ഡോക്ടർമാർക്ക് സ്‌ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി. പത്തനംതിട്ട, കന്യാകുമാരി, സ്വദേശികളായ ഇവർ തളിപ്പറമ്പിലെ ഉപരിപഠന സമയത്ത് താമസിച്ച വീട് ഒഴിയുമ്പോളൂണ്ടായ മാലിന്യങ്ങളാണ് സംഭവസ്ഥലത്ത് തള്ളിയത്. മാലിന്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ വിവരങ്ങൾ സ്‌ക്വാഡിന് ലഭിച്ചത്. ആദ്യം മാലിന്യങ്ങൾ തള്ളിയത് നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയപ്പോൾ മാലിന്യങ്ങൾ തള്ളിയത് തങ്ങളാണെന്ന് സ്‌ക്വാഡിനോട് സമ്മതിക്കുകയായിരുന്നു. തുടർ നടപടികൾ സ്വീകരിക്കാൻ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന് സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രമ്യ കെ തുടങ്ങിയവർ പങ്കെടുത്തു .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.