ചൊറുക്കള: ഡ്രഗ്സ് ,സൈബർക്രൈം: എസ് എസ് എഫ് പഞ്ചായത്ത് ധർണ്ണ സംഘടിപ്പിച്ചു.
ഡ്രഗ്സ് ,സൈബർക്രൈം: എസ് എസ് എഫ് പഞ്ചായത്ത് ധർണ്ണ സംഘടിപ്പിച്ചു.
ചൊറുക്കള : വർദ്ധിച്ച് വരുന്ന ലഹരി വ്യാപനം, സൈബർ ക്രൈം എന്നിവ ഇല്ലാതാക്കാൻ വേണ്ടി അധികാരികളുടെ ഇടപെടലുകളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ് കുറുമാത്തൂർ,ചൊറുക്കള സെക്ടറുകൾ സംയുക്തമായി കുറുമാത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് ധർണ സംഘടിപ്പിച്ചു. ദിനം പ്രതി വർധിച്ചു വരുന്ന ലഹരി,സൈബർ ക്രൈം തുടങ്ങിയ അധാർമികകൾക്ക് തടയിടണമെന്നും സ്കൂളുകളിലും കോളേജുകളിലും സുലഭമാകുന്ന ലഹരി വ്യാപനത്തിന് കാരണം അധികാരികളുടെ അനാസ്ഥയാണെന്നും എസ് എസ് എഫ് പ്രസ്താവിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ധർണ്ണയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി സീനയ്ക്കും വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനിക്കും ഇതു സംബന്ധിച്ച നിവേദനം സമർപ്പിച്ചു. ലഹരിക്കെതിരെ എസ്. എസ്. എഫിന്റെ ഈ ക്യാമ്പയിന് പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാവുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി.എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സെക്രട്ടറി മിസ്അബ് മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.കുറുമാത്തൂർ സെക്ടർ പ്രസിഡന്റ് മുഹമ്മദ് നൂറാനി സ്വാഗതവും ചൊറുക്കള സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ ബാരി നന്ദിയും പറഞ്ഞു. കേരള മുസ്ലീം ജമാഅത് പ്രതിനിധി ഇബ്രാഹിം, എസ് വൈ എസ് നേതാക്കളായ ഉവൈസ് സഖാഫി,മുബഷിർ സഅദി എസ് എസ് എഫ് സെക്ടർ ഭാരവാഹികളായ ശമ്മാസ്,ജസീർ,ദാനിഷ് എന്നിവർ സംസാരിച്ചു.

Comments
Post a Comment