കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

 



പരിയാരം : ബൈക്കും കാറും കൂട്ടിയിടിച്ച് ചികിൽസയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏഴോം നരിക്കോട് ഏച്ചിൽ മൊട്ടയിലെ പി.പി. ശ്രീരാഗ് (28) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പരിയാരം ചിതപ്പിലെപ്പൊയിൽ വെച്ച് ശ്രീരാഗ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീരാഗിൻ്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന ഏച്ചിൽ മൊട്ട സ്വദേശി റൂബിൻ (27) ഗുരതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പരേതനായ കുതിരുമ്മൽ ശശിധരൻ്റെയും പി.പി ഗിരിജയുടെയും മകനാണ് ശ്രീരാഗ്. വൈശാഖ് ഏകസഹോദരൻ . വൈകുന്നേരം 3.30 മുതൽ 4 :30 വരെ ഏച്ചിൽമൊട്ട ചെംതാരക്ലബ്ബിൽ പൊതുദർശനത്തിന് ശേഷം 5 മണിക്ക് സംസ്ക്കാരം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.