മുണ്ടേരി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി റിപ്പബ്ലിക് ദിനവും, തഹ്ദീസും പന്നിയോട്ട് ഇർഷാദുസ്വിബിയാൻ മദ്റസയിൽ വെച്ച് നടത്തി
ഏച്ചൂർ/പന്നിയോട്ട്:- മുണ്ടേരി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി (SKSBV) റിപ്പബ്ലിക് ദിനവും തഹ്ദീസും നടത്തി . പന്നിയോട്ട് മഹല്ല് secretary അബ്ദുള്ളകുട്ടിസാഹിബ് പതാക ഉയർത്തി. റൈഞ്ച് സെക്രട്ടറി സി വി ഇൻഷാദ് മൗലവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുദരിബ് ഇസ്സുദ്ധീൻപൊതുവാച്ചേരി ജനറൽടോക്ക് നടത്തി.
പരീക്ഷാബോർ ചെയർമാൻ മുജീബ് മൗലവി, നിസാർ അസ്അദി,SKSBV കൺവീനർ അബ്ദുൽ ബാരി അസ്നവി ,റാഫിഅസ്അദി,ഹാഫിസ് ദാരിമി, ഫായിസ് സ്വാലിഹി, മജീദ് ബാഖവി, അർഷാദ് വാഫി , യാസീൻ,ആദിൽ പിപി എന്നിവർസംസാരിച്ചു.
സിനാൻ പാറാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹാദി അഷ്റഫ് നന്ദി പറഞ്ഞു.

Comments
Post a Comment