പുതിയതെരു കാട്ടാമ്പള്ളി മയ്യിൽ പ്രധാന റോഡിലെ കുഴി അടക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.

 


*റോഡിലെ കുഴികൾ അടക്കണം കോൺഗ്രസ്സ് : പുതിയതെരു കാട്ടാമ്പള്ളി മയ്യിൽ പ്രധാനറോഡിലെ കുഴി അടച്ച് യാത്രക്കാരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ. ബ്ലോക്ക്. കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ഉത്തരവാദിത്തപ്പെ ട്ടവരോടാവശ്യപ്പെട്ടു. നിരവധി യാത്രക്കാർക്കാണ് ഇതിനകം കുഴിയിൽ വീണ് ഗുരുതരമായി പരിക്ക് പറ്റിയത്. ചില ആളുകൾ ഇപ്പൊഴും ചികിൽസയിലാണ്. കുഴി അടക്കുമ്പോൾ റോഡിന് സമാന്തരമായിതന്നെ. ചെയ്യണമെന്നും ഉയരം കൂടിയാൽ.വാഹനങ്ങൾ തെന്നി നിയന്ത്രണം തെറ്റി അപകടങ്ങൾ സംഭവിക്കുമെന്നും അദ്ധേഹം അറിയിച്ചു. പല. സ്ഥലങ്ങളിലും. റോഡ് നീളത്തിൽ വിണ്ട് കീറിക്കിടക്കുന്നും ഉണ്ട്.

താർ ചെയ്യുമ്പോൾ ദീർഘകാലം നീണ്ടുനിൽക്കുന്ന രീതിയിൽ ചെയ്യാനുള്ള സംവിധാനവും ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് തന്നെ കുഴികൾ അടച്ച് ജനങ്ങൾക്ക് സുഖമമായി യാത്ര ചെയ്യുവാനുള്ള സൗകര്യം ഉണ്ടാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് നിവേദനവും സമർപ്പിച്ചു. നൗഫൽ നാറാത്ത് (അഴീക്കോട് ബ്ലോക്ക്‌ സെക്രട്ടറി ), മെഹറൂഫ് (അഴീക്കോട് ബ്ലോക്ക്‌ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.



Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..