കണ്ണാടിപ്പറമ്പ് : കിടപ്പ് രോഗികൾക്ക് സാന്ത്വനമേകാൻ പുലീപ്പി ഹിന്ദു എൽ.പി. സ്കൂളും
കണ്ണാടിപ്പറമ്പ് : നിസ്സഹായരും നിരാലംബരുമായ കിടപ്പു രോഗികൾക്കാവശ്യമായ സാധന സാമഗ്രികൾ സ്കൂളിൽ നിന്നും നാറാത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അധികൃതർ ഏറ്റുവാങ്ങി.പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ കുട്ടികൾ സ്കൂളിലെത്തിച്ച സാമഗ്രികകൾ സീനിയർ അധ്യാപകരായ എൻ.പി. പ്രജേഷ് , പി.വി. സറീന എന്നിവർ ആരോഗ്യ പ്രവർത്തക സുനിത, നഴ്സിംഗ് സ്റ്റാഫ് അനിത പാലങ്ങാടൻ എന്നിവർക്കു നൽകി. സംരംഭത്തിനു പങ്കു ചേർന്ന കുട്ടികൾക്കും സ്കൂളിനും നന്ദി അറിയിച്ചു കൊണ്ട് ചടങ്ങ് അവസാനിച്ചു..

Comments
Post a Comment