നൗഷാദ് ബ്ലാത്തൂരിനെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിച്ചു.
മുൻ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ഇപ്പോൾ അഖിലേന്ത്യ സംഘടിത തൊഴിലാളികളുടെയും ഉദ്യോഗസ്ഥന്മാരുടെയും സംഘടനയായ,ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (UWEC) കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായി പ്രവർത്തിക്കുന്ന നൗഷാദ് ബ്ലാത്തൂരിനെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ MP നിയമിച്ചു. തളിപ്പറമ്പ് വിദ്യാനഗർ ഹൗസിംഗ് കോളനി പ്രസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടായി പ്രവർത്തിക്കുന്ന നൗഷാദ് ബ്ലാത്തൂർ കഴിഞ്ഞ 11 വർഷമായി തളിപ്പറമ്പിൽ സ്ഥിരതാമസമാണ്.സർ സയ്യിദ് കോളേജ് കോമേഴ്‌സ് വിഭാഗം പ്രൊഫസർ ഡോ: ഹസീന KP ഭാര്യയാണ്, സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂൾ 10 ക്ലാസ്സ് വിദ്യാർത്ഥിനി ലിയാനാ ഫാത്തിമ,എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി തമന്ന ഫർഹത്ത് എന്നിവർ മക്കളാണ്

Comments
Post a Comment