വളപട്ടണം പാലത്തിന് സമീപം വാഹനാപകടം ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.
വളപട്ടണം: ദേശീയപാതയിൽ വളപട്ടണം പാലത്തിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പിന്നാലെ വന്ന ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു. സ്‌കൂട്ടർ യാത്രികൻ തളിപ്പറമ്പ് ഏഴാംമൈൽ കക്കൻച്ചാലിലെ ബാലകൃഷ്‌ണൻ അയ്യപ്പൻ്റെ മകൻ രാജേഷ് അയ്യപ്പൻ (48) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് പാലത്തിൽ ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. വിവരമറിഞ്ഞ്. സ്ഥലത്തെത്തിയവളപട്ടണം എസ്.ഐ. ടി.എം.വിപിനും സംഘവും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന തടസ്സം നീക്കി.

Comments
Post a Comment