ഭരണ ഘടനയാണ് ഇന്ത്യയുടെ ആത്മാവ് SDPI കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു
പഴയങ്ങാടി:രാജ്യത്തിന്റെ 76 ആം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു "ഭരണ ഘടനയാണ് ഇന്ത്യയുടെ ആത്മാവ് "എന്ന മുദ്രാവാക്യമുയർത്തി SDPI കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി മൊട്ടാംബ്രം ജങ്ഷനിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു.
SDPI കണ്ണൂർ ജില്ലാ സെക്രട്ടറി ഷഫീക് പി സി ഉദ്‌ഘാടനം ചെയ്തു .പരിപാടിയിൽ SDPI കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു.മണ്ഡലം ട്രഷറർ സുബൈർ മടക്കര വിഷയാവതരണം നടത്തി
SDTU കണ്ണൂർ ജില്ലാ ട്രഷറർ ഹാഷിം ടി ടി വി ആശംസ അർപ്പിച്ചു മണ്ഡലം സെക്രട്ടറി ഹാരിസ് മടക്കര സ്വാഗതവും,മാടായി പഞ്ചായത്ത് പ്രസിഡന്റ് തൗഫീഖ് സി നന്ദിയും പറഞ്ഞു.

Comments
Post a Comment