വേരും തളിരും - രണ്ടാം ദളം പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം
സർ സയ്യിദ് കോളേജ് മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന പൂർവ്വ അദ്ധ്യാപക - വിദ്യാർത്ഥി സംഗമം മലയാള വിഭാഗം മുൻ വകുപ്പദ്ധ്യക്ഷൻ പ്രൊഫ. പി സുരേശൻ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മുൻ വകുപ്പ് തലവൻ പ്രൊഫ. പി വി പുരുഷോത്തമൻ അദ്ധ്യക്ഷനായി. ബോട്ടണി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അബ്ദുസ്സലാം എ കെ ആശംസാ ഭാഷണം നടത്തി. ഡോ. ഹസീന കെ പി എ , ഡോ. നജ്മു കെ, ഡോ. ദിവ്യ സി കെ എന്നിവർ സംസാരിച്ചു. അറുപത് പൂർവ്വ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പൂർവ്വ വിദ്യാത്ഥികൾ ഓർമ്മകൾ പങ്കുവെക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സംഗമത്തിൽ വെച്ച് മലയാളം അലൂമ്നി അസോസിയേഷൻ രൂപീകരിച്ചു. ഡിപാർട്മെൻ്റ് ലൈബ്രറി വിപുലീകരണത്തിനായുള്ള പുസ്തകനിധി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
▪️

Comments
Post a Comment