കണ്ണപുരം : ബൈക്ക് മോഷണം കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
കണ്ണപുരം : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട രണ്ടര ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്ക് മോഷണം നടത്തിയ കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കാസർ ക്കോട് ആലമ്പാടി റഹ്മാനിയ നഗർ മിനി എസ്റ്റേറ്റിലെ സി എം മൊയ്തീൻ ഫാസിൽ, ചെർക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ, വിദ്യാനഗർ സ്വദേശിയായ 17 കാരൻ എന്നിവരെയാണ് കാസറഗോഡ് വിദ്യാനഗർ പോലീസിൻ്റെ സഹായത്തോടെ വിദ്യാനഗറിൽ വെച്ച് കണ്ണപുരം പോലീസ് പിടികൂടിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നു കളയവേയാണ് പിടിയിലായത്.കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച്
ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിൻ്റെ ബൈക്ക് ആണ് മോഷണം പോയിരുന്നത്.പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു.
മലപ്പുറത്തേക്ക് പോകാനായി റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 13. എ. ഡബ്ല്യു.1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയിരുന്നത്. പഴയങ്ങാടി നീലേശ്വരം എന്നിവിടങ്ങളിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്. കണ്ണപുരം എസ്.ഐ.
കെ. രാജീവൻ, സി.പി.ഒ മാരായ മഹേഷ്, മജീഷ്, അനൂപ്, വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതി കളെപിടികൂടിയത്
Comments
Post a Comment