നൽകാം ജീവന്റെ തുള്ളികൾ ” യൂത്ത് ലീഗ് രക്തദാന ക്യാമ്പയിൻ BLOOD CARE ജില്ലയിൽ നാളെ തുടക്കമാകും

 



നാറാത്ത്: മുസ്‌ലിം യൂത്ത് ലീഗ് BLOOD CARE രക്ത ദാന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ രാവിലെ 9:30 ന് നാറാത്ത് പഞ്ചായത്തിലെ നിടുവാട്ട് ആഫിയ ക്ലിനിക്കിൽ നടക്കും. മലബാർ ക്യാൻസർ സെന്റർ MCC ബ്ലഡ്‌ ബാങ്ക് രക്ത ശേഖരണം നടത്തും. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികൾ ജില്ലാ കമ്മറ്റി അംഗങ്ങൾ, ദാറുൽ ഹസനാത്ത് വിദ്യാർഥികൾ, യൂത്ത് ലീഗ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വനിതകൾ ഉൾപ്പെടെ നൂറോളം ആളുകൾ ക്യാമ്പിൽ രക്ത ദാനം നടത്തും. 

ആഫിയ ക്ലിനിക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഡോ: സിറാജ്, ഡോ: കാർത്തിക്. എന്നിവരുടെ നേത്രത്വത്തിൽ മെഡിക്കൽ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കും. 

തുടർ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്യാമ്പുകളിൽ യൂത്ത് ലീഗ് 7000 യൂണിറ്റ് രക്തദാനം നടത്തുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, ജനറൽ സെക്രട്ടറി പി സി നസീർ. ജില്ലാ സെക്രട്ടറി BLOOD CARE ജില്ലാ കോർഡിനേറ്റർ കെ കെ. ഷിനാജ് എന്നിവർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.