കുന്നുംകൈ : ആഫിയ ക്ലിനിക്കും കുന്നുംകൈ മഹല്ല് ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 .


 

 കുന്നുംകൈ : ജനുവരി 26 ഞായറാഴ്ച കുന്നുംകൈ മദ്രസ ഹാളിൽ വച്ച് നടന്ന ക്യാമ്പ് മഹല്ല് ഖത്തീബ് സഹീൽ അസ്ഹരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മഹല്ല് പ്രസിഡന്റ്‌ റഷാദ് ദാരിമി അധ്യക്ഷത വഹിച്ചു.ആഫിയ ക്ലിനിക്കിന്റെ മാതൃകാപരമായ ഈ പ്രവർത്തനം സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലെത്തിച്ചേരാൻ സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.അസ്ഥി രോഗ വിഭാഗം dr. മുഹമ്മദ്‌ സിറാജ് അസ്ഥി സംരക്ഷണത്തെ കുറിച്ച് ക്ലാസ്സ്‌ നൽകി . 


ശ്വാസകോശ രോഗ വിദഗ്ധൻ dr. കാർത്തികി (Pulmonologist, Afiya ക്ലിനിക്) ന്റെ നേതൃത്വത്തിൽ ആസ്മ -അലർജി രോഗ നിർണയവും, അസ്ഥി രോഗ വിഭാഗം dr. മുഹമ്മദ്‌ സിറാജിന്റെ നേതൃത്വത്തിൽ അസ്ഥി രോഗ നിർണയവും നടത്തി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.