പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.
നാറാത്ത്: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ 2025 ജനുവരി 2,3 തീയതികളിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. പി ടി എ പ്രസിഡണ്ട് എം അൻവറിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
സ്വീറ്റ് ഇംഗ്ലിഷ്, ശാസ്ത്ര കൗതുകം, ചാന്ദ്രദൗത്യം-3, ക്യാമ്പ് ഫയർ, നടക്കാം പ്രകൃതിയോടൊപ്പം , റിലാക്സ്, നാടിനെ അറിയാൻ അഭിമുഖം, കഥയും കവിതയും എന്നീ സെഷനുകൾ യഥാക്രമം ഉനൈസ് മാസ്റ്റർ, സുരേഷ് ബാബു, നന്ദു ഒറപ്പടി, കെ പി ഇബ്രാഹിം, റന ഫാത്തിമ കെ പി, എം മമ്മു മാസ്റ്റർ, മനോമോഹനൻ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
സ്കൂൾ മാനേജർ എം എം അമീർ ദാരിമി, പി എം ജെ സെക്രട്ടറി സലാം എം, എസ് ആർ ജി കൺവീനർ കെ സന്ധ്യ എന്നിവർ സംസാരിച്ചു.
ജിതിൻ സി, അദീബ എം, മുഹമ്മദ് സഫ്‌വാൻ എം, ഹർഷ സി വി, ജസീല കെ പി, ധിഷണ ടി സി, ഋത്വിക് പി പി, ജംസീറ ജെ, സുമയ്യ എം പി, ബുഷ്‌റ വി പി പി, സഹല ടി വി, റഹീന ടി വി എന്നിവർ സംബന്ധിച്ചു.
ഹെഡ്മിസ്ട്രസ്സ് ഗീത ഇ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുസമ്മിൽ എം നന്ദിയും പറഞ്ഞു.
Comments
Post a Comment