കണ്ണൂരിൽ കഞ്ഞി കലത്തിൽ മൂർഖൻ പാമ്പ്; പൂച്ച സാറിൻ്റെ 'മാസ് എൻട്രി'യിൽ രക്ഷപ്പെട്ടത് ഒരു കുടുംബം

 



കണ്ണൂർ: അർധരാത്രി അടുക്കളയിൽ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിനെ വെട്ടിലാക്കി വീട്ടുപൂച്ചയുടെ കിടിലൻ ജാഗ്രത. "പൂച്ച സാർ എന്നാൽ സുമ്മാവല്ല..." എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വളർത്തു പൂച്ച. വീട്ടിലെ ഓമനമൃഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം ദുരന്തത്തിൽ നിന്ന് രക്ഷപെടുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് തില്ലങ്കേരിയിലെ പൂച്ചയുടെ ഈ രക്ഷാ പ്രവർത്തനം


കണ്ണൂർ തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം.അർധരാത്രി കൃത്യം ഒരു മണി കഴിഞ്ഞിട്ടുണ്ടാകും. വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേൾക്കുന്നത്. സാധാരണ പോലെ എന്തെങ്കിലും ഇരപിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ചയുടെ വിടാത്ത കരച്ചിൽ പന്തികേടാണെന്ന് മുനീറിന് തോന്നി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് മുനീർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് വീട്ടിലെത്തുകയും മൂർഖൻ പാമ്പിനെ പിടികൂടുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??