കണ്ണൂർ : ഇരുനില കെട്ടിടത്തിൽ പെയിന്റിംഗ് ജോലിക്കിടെ അപകടം ; തെന്നിവീണ് പാനൂർ സ്വദേശി മരിച്ചു.
പാനൂർ: തലശ്ശേരിയിൽ പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ തെന്നിവീണ് പാനൂരിനടുത്ത മൊകേരി കടേപ്രം സ്വദേശി മരിച്ചു.കടേപ്രം തെരുവിലെ കുറ്റിക്കാട്ടിൽ പരേതനായ മൊയ്തു ഹാജിയുടെയും മറിയുമ്മയുടെയും മകൻ കുറ്റിക്കാട്ടിൽ മുസ്തഫ(60) യാണ് തലശേരിയിൽ ഇരുനില കെട്ടിടത്തിൽ നിന്ന് പെയിൻ്റിങ് ജോലിക്കിടെ കാൽതെന്നി താഴെ വീണ് മരണപെട്ടത്. ഇന്നലെയാണ് സംഭവം. ഭാര്യമാർ: ഹസിന,സാജിത,മക്കൾ : മുജീബ്,ഷുഹൈബ്,ഫാസി ഫൈസാൻ,സൈൻ അബ്ദുള്ള,മുഹമ്മദ് ജാഷ്. സഹോദരങ്ങൾ: അഷറഫ്,സലീം,മുനീർ.മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോട്ടത്തിന് ശേഷം കടേപ്രം ജുമാ മസ്‌ജിദിൽ ഖബറടക്കും.

Comments
Post a Comment