ദേശവ്യാപക പണിമുടക്ക് - ബാങ്ക് ജീവനക്കാർ ജില്ലയിൽ പ്രതിഷേധപ്രകടനം നടത്തി.

 


ബാങ്കുകളിൽ പഞ്ചദിന പ്രവൃത്തി വാരം നടപ്പിലാക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ ഇൻസെന്റീവ് പദ്ധതി പിൻവലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ UFBU നേതൃത്വത്തിൽ ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 11 ന് ഏകദിനപണിമുടക്കം, 28, 29, 30 തീയ്യതികളിൽ

ത്രിദിന പണിമുടക്കം, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കം എന്നിവയാണ് പ്രഖ്യാപിച്ച സമരപരിപാടികൾ. നിശ്ചയിച്ചിട്ടുള്ള സ്ഥിരം ജോലി സമയത്തിനുള്ളിൽ മാത്രമേ ജോലി ചെയ്യുള്ളൂ എന്നും ഇതുവരെ ചെയ്തുവന്നിരുന്ന അധിക സഹകരണം പൂർണ്ണമായും നിർത്തലാക്കും എന്നും ഐക്യവേദി പ്രഖ്യാപിച്ചു. സമരത്തിന്റെ പ്രചരണാർത്ഥം രാജ്യത്തെമ്പാടും നടത്താൻ തീരുമാനിച്ച പ്രതിഷേധപരിപാടികളുടെ ഭാഗമായി ജില്ലയിൽ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പരിപാടിയിൽ UFBU കൺവീനർ സി. വി. പ്രസന്നൻ (NCBE)

മനോജ് കൂവേരി (AIBEA), അജിത്ത് എൻ. വി. (AIBOC),

ബിഗേഷ് ഉണ്ണിയൻ (BEFI) എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ നിതിൻ പി. വി. (NCBE), പവിത്രൻ കെ. (AIBEA), റുബീഷ് ബാലകൃഷ്ണൻ (AIBOC), സിനീഷ് പി. (BEFI) എന്നിവരും പയ്യന്നൂരിൽ അനീഷ് കൃഷ്ണൻ (AIBEA), പ്രഫുല്ലസേനൻ (AIBOC), വിനോദ് കൃഷ്ണൻ (NCBE), മനോജ്‌ കുമാർ എന്നിവരും സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??